കോട്ടയം : ഷൈൻ ടോം ചാക്കോക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സജി നന്ത്യാട്ട്. പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവരെ അംഗീകരിക്കാൻ കഴിയില്ല. വെറുമൊരു താക്കീത് നടപടി ആകില്ല ഉണ്ടാവുക. സിനിമാ സെറ്റുകളിൽ കയറി പരിശോധന നടത്താൻ പോലീസ് തയ്യാറാകണം. തിങ്കളാഴ്ച ചേരുന്ന അടിയന്തരയോഗത്തിൽ നടപടി എന്തുവേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം.
Advertisements


