സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തിരഞ്ഞെടുത്തു; നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.കെ രാഗേഷിനെ തിരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനെ മാറ്റിയ ശേഷമാണ് ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് നിലവിൽ കെ.കെ രാഗേഷ്. കെ.കെ രാജേഷിന്റെ പേരിനൊപ്പം ടി.വി രാജേഷ്, എം.പ്രകാശൻ, എം.ചന്ദ്രൻ, പനോളി വൽസൻ എന്നിവരെയാണ് പരിഗണിച്ചിരുന്നത്. മുഖ്യമന്ത്രിയാണ് ഇദ്ദേഹത്തിന്റെ പേര് നിർദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സമിതി അംഗങ്ങളുടെ നേതൃത്വത്തിലുള്ള യോഗമാണ് പേര് നിർദേശിച്ചത്. തുടർന്ന്, ജില്ലാ കമ്മിറ്റി യോഗം രാഗേഷിന്റെ പേര് അംഗീകരിക്കുകയായിരുന്നു. എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ കെ.കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisements

Hot Topics

Related Articles