രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശ്രീതു പോലീസ് കസ്റ്റഡിയിൽ; ഇന്ന് വീട്ടിൽ തെളിവെടുപ്പ്

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശ്രീതു (29) വിനെ എട്ട് മാസത്തിനു ശേഷം പോലീസ് കസ്റ്റഡിയിൽ വിട്ടു. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശിനിയാണ് ശ്രീതു.ബാലരാമപുരം പോലീസ് നൽകിയ അപേക്ഷ പരിഗണിച്ച് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കസ്റ്റഡി അനുവദിച്ചു. ശ്രീതുവിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നേറുന്നത്.ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഒളിവിലായിരുന്ന ശ്രീതുവിനെ പോലീസാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീതു രണ്ടാമത്തെ പ്രതിയാണ്.കഴിഞ്ഞ ജനുവരി 30-നു പുലർച്ചെയായിരുന്നു ശ്രീതുവിന്റെ മകളെ, അവർ വാടകയ്‌ക്ക് താമസിച്ചിരുന്ന കോട്ടുകാൽക്കോണം വാറുവിളയിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്നു ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ (24) ഒന്നാം പ്രതിയായി അറസ്റ്റിലായി.

Advertisements

താനാണ് കുഞ്ഞിനെ കിണറ്റിലിട്ടതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ, പിന്നീട് ഹരികുമാറിന്റെയും ശ്രീതുവിന്റെയും അശ്ലീല വാട്‌സാപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചതോടെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തി.ശാസ്‌ത്രീയ തെളിവുകളും ഹരികുമാറിന്റെ നുണപരിശോധനാ ഫലങ്ങളും ശ്രീതുവിന്റെ പങ്ക് വ്യക്തമായതിനെത്തുടർന്ന്, ഇരുവരെയും കൂടി നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ശ്രീതു അതിൽ നിന്ന് പിന്മാറുകയായിരുന്നു.ശ്രീതുവിന്റെ ജീവിതരീതികളോടു യോജിക്കാൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് ഭർത്താവ് വേർപിരിഞ്ഞ് പാറശാലയിലെ സ്വന്തം വീട്ടിൽ താമസിച്ചിരുന്നത്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങിനായി ഭർത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Hot Topics

Related Articles