തിരുവനന്തപുരം: ഓണം നമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കാനിരിക്കെ, “ലോട്ടറി അടിച്ചാൽ മുഴുവൻ തുകയും കിട്ടുമോ?” എന്ന ചോദ്യമാണ് വീണ്ടും ചർച്ചയാകുന്നത്. ഭാഗ്യം നേടിയവർക്കും പകുതി തുക പോലും കൈവശം വരുന്നില്ലെന്ന യാഥാർത്ഥ്യമാണ് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് തുറന്നു പറയുന്നത്. ലോട്ടറിയുടെ വഴി ജീവിതം മാറ്റണമെന്ന് സ്വപ്നം കാണുന്നവരിൽ ഭൂരിപക്ഷത്തിനും അതൊരു കനവായി മാത്രമേ കഴിയാറുള്ളു. എന്നാൽ ഭാഗ്യം തേടിയെത്തുന്നവരിൽ ഒരാൾക്ക് പോലും ‘പൂർണ ഭാഗ്യം’ ലഭിക്കില്ലെന്നും മേരി ജോർജ് പറയുന്നു. കാരണം, ലോട്ടറി അടിച്ചാൽ പകുതിയോളം തുക സർക്കാർ പിടിച്ചെടുക്കുന്ന നിയമം നിലവിലുണ്ട്.1961ലെ ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 194B അനുസരിച്ചാണ് ലോട്ടറി സമ്മാനങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നത്. ഈ നിയമപ്രകാരം സമ്മാനത്തുകയ്ക്ക് നേരിട്ട് ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്‌സ് (TDS) പ്രാബല്യത്തിൽ വരും.
ഒരുകോടി അടിച്ചാൽ കൈവശമാകുന്നത് എത്ര?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. മേരി ജോർജിന്റെ കണക്കുപ്രകാരം,
ഒരു കോടിയുടെ ലോട്ടറി അടിച്ചാൽ, ആദ്യം തന്നെ 10% ഏജന്റ് കമ്മീഷൻ ആയി ₹10 ലക്ഷം കുറയും.
ശേഷിക്കുന്ന ₹90 ലക്ഷം രൂപയിൽ നിന്നും 30% TDS, അഥവാ ₹27 ലക്ഷം, സർക്കാർ പിടിച്ചെടുക്കും.
ഇതോടെ ബാക്കി ₹63 ലക്ഷം.
ഇതിന് മേലും വിദ്യാഭ്യാസ സെസും ഹെൽത്ത് സെസും അടയ്ക്കണം — ബാക്കി തുകയുടെ 4%, അഥവാ ഏകദേശം ₹1.18 ലക്ഷം.
എല്ലാ കിഴിവുകളും കഴിഞ്ഞ്, വിജയിക്ക് കിട്ടുക ഏകദേശം ₹59 ലക്ഷം രൂപ മാത്രമാണ്.
നിയമാനുസൃതമായ ഇടപാടാണ് ഇത്
ഇത് അനീതിയായ നികുതി അല്ല; സർക്കാരിന്റെ നിയമാനുസൃതമായ സാമ്പത്തിക പിരിവാണ്,” എന്ന് മേരി ജോർജ് വ്യക്തമാക്കുന്നു. “ലോട്ടറി അടിച്ചവർക്കും പൊതുസമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. സർക്കാർ അടയ്ക്കുന്ന നികുതിയിലൂടെ സമൂഹത്തിന്റെ വികസനത്തിനാണ് ആ പണം വിനിയോഗിക്കുന്നത്,” എന്നും അവർ കൂട്ടിച്ചേർത്തു.
ഓണം ബംബർ നറുക്കെടുപ്പ് ഇന്ന്
ലോട്ടറി വകുപ്പ് അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ 70 ലക്ഷത്തിലേറെയും വിറ്റുപോയെങ്കിലും, ജിഎസ്ടി പ്രശ്നവും മഴയും കാരണം ശേഷിച്ചവ വിറ്റുതീരാതെ പോയിരുന്നു. ഏജൻസികളുടെ ആവശ്യപ്രകാരം നറുക്കെടുപ്പ് മാറ്റിവെച്ചതിനെ തുടർന്ന്, ഓണം ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും.


