പ്രൊ.സി.ആർ .ഓമനക്കുട്ടൻ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനവും ആർട്ടിസ്റ്റ്സുജാതന് പുരസ്‌ക്കാര വിതരണവും 5ന്

കോട്ടയം: പ്രൊഫ. സി.ആർ .ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ ആഭിമഖ്യത്തിൽ
ഓമനക്കുട്ടൻ അനുസ്മരണ സമ്മേളന ഉദ്ഘാടനവും ഫൗണ്ടേഷൻ അവാർഡ് ലഭിച്ച
ആർട്ടിസ്റ്റ് സുജാതനുള്ള പുരസ്‌ക്കാര വിതരണവും ഒക്ടോബർ 5ന് വൈകിട്ട് 5
മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും .

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അദ്ധ്യക്ഷത വഹിക്കും . മലയാള മനോരമ
എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണ നടത്തും. മാക്ട
ചെയർമാൻ ജോഷി മാത്യൂ, അഡ്വ.വി.ബി ബിനു, ഫാ .എമിൽ പുള്ളിക്കാട്ടിൽ, ജോയി
തോമസ് , പ്രൊ.മാത്യൂ പാൽ, ചിത്ര കൃഷ്ണൻകുട്ടി, ബിനോയി വേളൂർ ഫൗണ്ടേഷൻ
ചെയർമാൻ വി.ജയകുമാർ, വൈസ് ചെയർമാൻ ഹേമലത ഓമനക്കുട്ടൻ എന്നിവർ
പ്രസംഗിക്കും. ആർട്ടിസ്റ്റ് സുജാതൻ മറുപടി പ്രസംഗം നടത്തും.

Hot Topics

Related Articles