സി എസ് ഡി എസ്  കോട്ടയം താലൂക്ക് സമ്മേളനവും പ്രകടനവും മെയ് 27 തിങ്കളാഴ്ച  

കോട്ടയം:  സി എസ് ഡി എസ് താലൂക്ക് സമ്മേളനവും പ്രകടനവും മെയ്‌ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന്  പ്രകടനത്തോടെ ആരംഭിക്കും. കോട്ടയം തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി എസ് ഡി എസ് പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ്‌ ജോഷി വർഗീസ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ,ട്രഷറർ പ്രവീൺ ജെയിംസ് തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുക്കും. 

Advertisements

Hot Topics

Related Articles