കോട്ടയം വടവാതൂരിൽ ബന്ധുവിന്റെ ഭർത്താവ് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ് : കൊല്ലപ്പെട്ട രഞ്ജിത്തിന്റെ സംസ്കാരം തിങ്കളാഴ്ച

കോട്ടയം : കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി അജീഷിനെ കണ്ടെത്താൻ മണർകാട് എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന്, തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടുകൂടി വടവാതൂർ ശാന്തി ഗ്രാം കോളനിയിൽ മൃതദേഹം എത്തിക്കും. തുടർന്ന് ചെങ്ങളത്തെ വസതിയിൽ എത്തിച്ച് സംസ്കാരം നടത്തും. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ഭാര്യ സന്ധ്യ. മകൾ : അമൃത 

Advertisements

ശനിയാഴ്ച വൈകിട്ട് 7 45 ഓടെ കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയിൽ ആയിരുന്നു അക്രമ സംഭവങ്ങൾ. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിൻ്റെ ഭാര്യയുടെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ആണ്. അജീഷ് സംശയ രോഗി ആണ് എന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ കാമുകനാണ് എന്ന് സംശയിച്ച് ഇയാൾ പലരോടും മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മണർകാട് ജോലിക്ക് ശേഷം ശാന്തിഗ്രാം കോളനി ഭാഗത്തേക്ക് വരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്തും സുഹൃത്ത് റിജോയും. വടവാതൂർ കുരിശിനു സമീപത്ത് പതിയിരുന്ന പ്രതി , ഇരുവരും നടന്നു വരുമ്പോൾ കടന്നാക്രമിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടത് കക്ഷത്തിൽ ആഴത്തിൽ വെട്ടേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിജോയുടെ വലത് കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമത്തിന് ശേഷം നാട്ടുകാർ കൂടിയതോടെ പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. 

അജീഷ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഇത് തുടർന്ന് അജീഷിനെതിരെ മുൻപ് മണർകാട് പോലീസിൽ ഭാര്യ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കൊലപാതകം അടക്കമുള്ള സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. 

Hot Topics

Related Articles