സർക്കാർ സർവീസിൽ നിന്നും വിരമിച്ചു ; സൽക്കാരം ഒഴിവാക്കി മാതൃകാപരമായ പ്രവർത്തനവുമായി മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറി സെക്രട്ടറി ; സൽക്കാരത്തിനുള്ള തുക മാറ്റിവച്ചത് അസുഖബാധിതർക്കായി 

കോട്ടയം : സർക്കാർ സർവീസിൽ നിന്നും വിരമിക്കുമ്പോൾ ജീവനക്കാർക്കും സുഹൃത്തുക്കൾക്കും ഉള്ള പാർട്ടി ഒഴിവാക്കി മാതൃകാപരമായ പ്രവർത്തനവുമായി മുട്ടമ്പലം നഗരസഭ ലൈബ്രറി സെക്രട്ടറി. കെ. എ.അയ്യപ്പൻ പിള്ള മെമ്മോറിയൽ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ ആണ് പുതിയ മാതൃക കാട്ടിയത്. ഈ മാസം 31ന് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുകയാണ്. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം കെ. എ.അയ്യപ്പൻ പിള്ള മെമ്മോറിയൽ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ പൊതുയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇദ്ദേഹം താൻ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി നടത്തപ്പെടാറുള്ള വിരുന്ന് സൽക്കാരം ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.  പകരം ഈ തുക പ്രദേശത്തെ അസുഖ ബാധിതരായ കുറച്ച് പേർക്ക് ചികിൽസ ചിലവായി നൽകുവാൻ  അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. ഈ തുക ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ   മുനിസിപ്പൽ കൗൺസിലർ പി. ഡി .സുരേഷിന് കൈമാറി. ഉചിതമായ ആളുകളെ കണ്ടെത്തി തുക കൈമാറണമെന്ന് ഇദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. 

Advertisements

Hot Topics

Related Articles