രമേശ് ചെന്നിത്തലയുമായി സംസാരിക്കും : കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്; തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി ദീപ ദാസ് മുൻഷി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപ ദാസ് മുൻഷി. പുറത്ത് വന്ന എംഎല്‍എമാരുടെ പിന്തുണ കണക്കുകള്‍ യഥാർത്ഥമല്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിനായി ഗവർണറെ ഉടൻ സമീപിക്കും. രമേശ് ചെന്നിത്തലയുമായി സംസാരിക്കും. എല്ലാവരും ഒന്നിച്ച്‌ നില്‍ക്കും. പുറത്ത് വന്ന എംഎല്‍എമാരുടെ പിന്തുണ കണക്കുകള്‍ യഥാർത്ഥമല്ല.

Advertisements

എംഎല്‍എമാർ ഹൈക്കമാന്റിനെ ചുമതലയേല്‍പ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു. കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും അവർ വ്യക്തമാക്കി. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

Hot Topics

Related Articles