ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  അടിസ്ഥാന യോഗ്യത പ്ലസ് ടു. 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.  https://app.srccc.in/register എന്ന ലിങ്കിലൂടെ  അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോട്ടയം ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍ ഓഫ് കേരള, കാരാപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഹാള്‍,കോട്ടയം. ഫോണ്‍: 9495519686, 9447208381

Advertisements

Hot Topics

Related Articles