മനില: മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബോഗോയിലാണ് ഭൂചലനം കൂടുതൽ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മണ്ണിടിച്ചിലിലും പാറക്കെട്ടുകൾ തകർന്നു നിരവധി വീടുകൾ അടിയിലായി. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
നിരവധി പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച്, ബൊഹോൾ പ്രവിശ്യയിലെ കാലാപെയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 33,000 ആളുകൾ ഇവിടെ താമസിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലെയ്റ്റ്, സെബു, ബിലിരാൻ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടൽത്തീരത്ത് നിന്ന് മാറിനിൽക്കാനും തീരത്തേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകി. അതേസമയം സുനാമി ഭീഷണിയില്ലെന്നും ഒരു നടപടിയും ആവശ്യമില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.


