വീണ്ടും ഇ.ഡി സമൻസ് ; ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ , ഇത് കേരളമാണെന്ന് ഇ.ഡി ഓര്‍ക്കണം : തോമസ് ഐസക്ക്

ന്യൂസ് ഡെസ്ക് : മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക്കിന് മസാലബോണ്ട് കേസില്‍ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമൻസ് നല്‍കി.ഏപ്രില്‍ 2ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു.തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാർഥിയായ അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്നുവെന്ന് തോമസ് ഐസക് ആരോപിച്ചു. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പത്തനംതിട്ടയില്‍ പറഞ്ഞു. തിങ്കളാഴ്ച കോടതിയെ സമീപിക്കും. കോടതിയില്‍ ഇരിക്കുന്ന കേസില്‍ കൂടുതല്‍ പറയുന്നില്ല.ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്.കോടതിയിലിരിക്കുന്ന കേസാണ്. കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടുമെന്ന് അദ്ദേഹം പറഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഹർജിയില്‍ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു.കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഹർജികള്‍ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.അടിയന്തര സാഹചര്യമുണ്ടായാല്‍ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി പറഞ്ഞു.കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും.

കേരളത്തിലെ കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നല്‍കിയതെന്നാണ് ഇഡി നിലപാട്.കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഒഴികെ എല്ലാവരെയും ചോദ്യം ചെയ്തെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണം എന്നും ഇഡി വിശദീകരിക്കുന്നു.

Hot Topics

Related Articles