കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ, നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജൂൺ 30ന് കോട്ടയം ജില്ലയിൽ പരാതിപരിഹാര അദാലത്ത് നടത്തും. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) രാവിലെ 10.30ന് നടത്തുന്ന അദാലത്തിന് കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ നേതൃത്വം നൽകും.
Advertisements


