കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയില്‍ മത്സര രംഗത്തുള്ളത് 76 പേർ.
Advertisements
ചങ്ങനാശേരിയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് -11പേർ. പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ 10 പേർ വീതവും കടുത്തുരുത്തിയിൽ ഒൻപത് പേരും വൈക്കം, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിൽ എട്ടു പേർ വീതവുമാണ് പത്രിക നൽകിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് ഏഴുപേരും കാഞ്ഞിരപ്പള്ളിയിൽ അഞ്ചുപേരും പത്രിക നൽകി.
പലരും ഒന്നിലധികം പത്രികകൾ നൽകിയിട്ടുണ്ട്. ആകെ 137 പത്രികകളാണ് ലഭിച്ചത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.

