കോട്ടയം : ജനാധിപത്യ കേരള കോൺഗ്രസ്സ് 2021-ൽ മത്സരിച്ച് ജയിച്ച തിരുവനന്തപുരം സീറ്റ് വിട്ട് നൽകണമെന്ന് എൽ ഡി എഫി നോട് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
2021-ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികൾ മത്സരിച്ച സീറ്റുകൾ അതാതു കക്ഷികൾ തന്നെയാണ് ഇപ്രാവശ്യം മത്സരിക്കുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് പറയുന്നു. മുന്നണി നയമനുസരിച്ച് ജനാധിപത്യ കേരള കോൺഗ്രസ്സ് 2021-ൽ മത്സരിച്ച് ജയിച്ച തിരുവനന്തപുരം സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണ്. പാർട്ടിയുടെ തികച്ചും ന്യായമായ ഈ ആവശ്യം അടിയന്തിരമായി അംഗീകരിക്കാൻ മുഖ്യമന്ത്രിയും എൽ.ഡി.എഫ് നേതൃത്വവും തയ്യാറാവണമെന്ന് കോട്ടയത്ത് ചേർന്ന ജനാധിപത്യ കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. തീരുമാ നങ്ങൾ നടപ്പിലാക്കുന്നതിന് ചെയർമാൻ ഡോ. കെ.സി ജോസഫിനെ ചുമതലപ്പെടുത്തിയതായും യോഗം പ്രസ്താവനയിലൂടെ അറിയിച്ചു.

