കൊച്ചി : പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാർഥിയെ തീരുമാനിച്ച് എൻഡിഎ. കോണ്‍ഗ്രസ് മുൻ നേതാവ് ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാകും.കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കല്‍ ആണ് പെരുമ്പാവൂരില്‍ എൻഡിഎ സ്ഥാനാർത്ഥി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.
യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാർത്ഥിത്വം. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടർ പട്ടികയില്‍ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയില്‍ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓണ്‍ലൈനായി രേഖകള്‍ സമർപ്പിച്ചാല്‍ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉള്‍പ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പേര് ചേർക്കാൻ കഴിയുമോ എന്ന സംശയമുള്ളതിനാലാണ് ലക്ഷ്മിപ്രിയയെ മാറ്റിയത്.

