കർട്ടൻ റയ്‌സിറിന്റെ ബാനറിൽ സതീഷ് പി കുറുപ്പ് എഴുതി സംവിധാനം ചെയ്യുന്ന “ദി ഫ്ളെയിം” പൂർത്തിയായി. വളരെ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവത്തിന്റ മൂന്ന് ദിനങ്ങളിൽ കൂടി കടന്നു പോകുന്നു. ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ വളർച്ചയോട് എതിർത്തു നിൽക്കാൻ ആഗ്രഹിച്ചുപോകുന്ന അവളുടെ അവസ്ഥ ഇതിൽ ചിത്രീകരിക്കുന്നു.അനാവശ്യ കാഴ്ചപ്പാടുകളിലൂടെ സമൂഹവും നമ്മുടെ സംസ്കാരവും അവളെ മാറ്റി നിർത്തുമ്പോൾ അവൾ ജ്വലിക്കുന്നു. ഈ ചെറു ചിത്രത്തിന്റെ കഥയിൽ എലെക്ട്ര കോംപ്ലക്സ്, പൈറോഫോബിയ എന്നിവയുടെ ഘടകങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു.പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് കർട്ടൻ റെയസറിൽ നിന്നും അഭിനയപരിശീലനം നേടിയ ശിവഗംഗ എന്ന പന്ത്രണ്ടുകാരി സിനിമ രംഗത്തേക്ക് കടന്നു വരുന്നു. ആർ രാജേശ്വരി, ഡോ. സിന്ധു ആർ, ഡോ. കാവ്യ തമ്പി, രാജേഷ് പുത്തൻ പറമ്പിൽ, അനാമിയ അഞ്ചൽ, രജിത മേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്വാതി എൽ, മീനാക്ഷി വേണുഗോപാൽ എന്നിവർ ശബ്ദം നൽകി. ഹ്യൂബർട്ട് സെബാസ്റ്റ്യൻ, പ്രസാദ് ജി എന്നിവരാണ് സംവിധാന സഹായികൾ. പ്രസാദ് ഗോവിന്ദൻ നിശ്ചല ഛായഗ്രഹണം നടത്തി എസ് ആർ സൂരജ് പശ്ചാത്തല സംഗീതവും സൗണ്ട് എഫക്ടസും നിർവഹിച്ചിരിക്കുന്നു. സിനിമട്ടോഗ്രാഫിയും ചിത്ര സംയോജനവും നിർവഹിച്ചത് വിനിൽ വിജയ് ആണ്. നിർമാണം പുഷ്പ സതീഷ്. രചനയും സംവിധാനവും നിർവഹിച്ച സതീഷ് പി കുറുപ്പ് കർട്ടൻ റെയ്‌സിറിന്റെ സാരഥി കൂടിയാണ്.
ഏപ്രിൽ 19-ന് തിരുവനന്തപുരം ഭാരത് ഭവനിൽ ചിത്രത്തിൻ്റെ ആദ്യ പ്രദർശനം നടക്കും.
അജയ് തുണ്ടത്തിലാണ് പി ആർ ഓ











