പാലാ: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും.
വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മഹാറാണി ജംഗ്ഷൻ ചുറ്റി കുരിശുപള്ളി കവലയിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥി ആയിരിക്കും. ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലായിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ബിജെപിയുടെയും ഘടകകക്ഷികളുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുക്കും.
വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയോടെ പാലായുടെ പ്രധാന വഴികളിലൂടെ റാലി കടന്നുപോകും. പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന രീതിയിൽ ശക്തമായ ജനപങ്കാളിത്തമാണ് ബിജെപി ലക്ഷ്യമിടുന്നത്.

