ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ വിജയം നേടി വമ്പന്മാർ. ചെൽസിയും, സിറ്റിയും, ആഴ്സണലും വിജയിച്ചപ്പോൾ, ന്യൂകാസ്റ്റിൽ യുണൈറ്റഡ് തോറ്റു. ചെൽസി നോട്ടിംങ് ഹാം ഫോസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തു വിട്ടത്. 87 ആം മിനിറ്റിൽ ഗസ്റ്റോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് ചെൽസി പത്ത് പേരായി ചുരുങ്ങിയെങ്കിലും നോട്ടിംങ്ഹാമിന് മുതലെടുക്കാനായില്ല. 49 ആം മിനിറ്റിൽ അച്ചെങ്പോംങും 52 ആം മിനിറ്റിൽ നെറ്റോയും, 84 ആം മിനിറ്റിൽ ജെയിംസുമാണ് ചെൽസിയ്ക്കായി പട്ടിക തികച്ചത്.







എതിരില്ലാത്ത ഒരു ഗോളിന് ഫുൾ ഹാമിനെ തകർത്താണ് ആഴ്സണൽ വിജയിച്ചത്. 58 ആം മിനിറ്റിൽ ട്രോസാർഡ് നേടിയ ഗോളിലൂടെയാണ് ആഴ്സണൽ വിജയം ഉറപ്പിച്ചത്. ഹാളണ്ട് നേടിയ ഇരട്ടഗോളിലൂടെയാണ് സിറ്റി എവർട്ടണിനെ തകർത്ത് തരിപ്പണമാക്കിയത്. 58 , 63 മിനിറ്റുകളിലായിരുന്നു സിറ്റിയ്ക്ക് വേണ്ടി ഹാളണ്ടിന്റെ ഇരട്ടഗോൾ വിജയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
41 ആം മിനിറ്റിലും 84 ആം മിനിറ്റിലും ബ്രിങ്ടൗണിന് വേണ്ടി ഡാനി വെൽബാക്ക് ആണ് ബ്രിംങ്ടൗണിന് വേണ്ടി ഗോൾ നേടിയത്. 76 ആം മിനിറ്റിൽ വോൾട്ടർഡമേഡാണ് ന്യൂകാസിലിന് വേണ്ടി ആശ്വാസഗോൾ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിന് ബേൺലി ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. 18 ആം മിനിറ്റിൽ ഉഗോച്വൽക്യുവും 68 ആം മിനിറ്റിൽ ടച്ചനോവായുമാണ് ബേൺലിയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ക്രിസ്റ്റൽ പാലസും ബോൺസ് മൗത്തും മൂന്ന് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. മറ്റേറ്റ നേടിയ ഹാട്രിക്കിലൂടെയാണ് ക്രിസ്റ്റൽ പാലസ് മൂന്ന് ഗോൾ നേടിയത്. ഏഴാം മിനിറ്റിൽ ക്രുപോയിയിലൂടെയാണ് ബോൺസ്മൗത്ത് ലീഡ് എടുത്തത്. 38 ആം മിനിറ്റിൽ ക്രുപോയി തന്നെ ലീഡ് ഉയർത്തി. എന്നാൽ, 64, 69 മിനിറ്റുകളിൽ നേടിയ ഡബിളിലൂടെ മറ്റേറ്റ ക്രിസ്റ്റൽ പാലസിനെ സമിനിലയിൽ എത്തിച്ചു. 89 ആം മിനിറ്റിൽ ക്രിസ്റ്റീ ബോൺസ്മൗത്തിനെ മുന്നിൽ എത്തിച്ചെങ്കിലും 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ ലഭിച്ച പെനാലിറ്റി ഗോൾ ആക്കി മാറ്റി മറ്റേറ്റ ക്രിസ്റ്റൽ പാലസിനെ രക്ഷപെടുത്തി. സണ്ടർലാൻഡ് എതിരില്ലാത്ത രണ്ട് ഗോളിന് വൂൾവ്സിനെ തകർത്തു. 16 ആം മിനിറ്റിൽ മുകിലെയും, 90 ആം മിനിറ്റിന്റെ രണ്ടാം മിനിറ്റിൽ വൂൾവ്സിന്റെ ക്രെജ്സി നേടിയ സെൽഫ് ഗോളിലൂടെയുമാണ് സണ്ടർലാൻഡ് വിജയിച്ചു കയറിയത്.


