കൊച്ചി: ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിന് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ പ്രശസ്ത കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടിക്ക് മംഗളൂരു സർവകലാശാലയിൽ ആദരം. സർവകലാശാലയിലെ ശ്രീനാരായണ ഗുരു സ്റ്റഡി ചെയർ സംഘടിപ്പിച്ച ഗാന്ധി–ഗുരു സംവാദ നൂറാമത് വാർഷിക സർവമത സമ്മേളനത്തിലായിരുന്നു ആദരവ്. കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വറിൽ നിന്നും അദ്ദേഹം ആദരം സ്വീകരിച്ചു.
Advertisements
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്ക് നേടിയതിനാലാണ് അദ്ദേഹം പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, വിവിധ മന്ത്രിമാർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.


