എരുമേലി ശബരിമല പാതയിൽ മുക്കൂട്ടുത്തറയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു ; അപകടത്തിൽ ചങ്ങനാശേരി സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

കോട്ടയം: എരുമേലി ശബരിമല പാതയിൽ മുക്കൂട്ടുതറയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. ചങ്ങനാശേരി സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. ചങ്ങനാശേരി സ്വദേശികളായ ശാന്തമ്മ (75) , പവിത്രൻ (10), പത്മനാഭൻ (78) എന്നിവർക്കാണ് പരിക്കേറ്റത്. ചങ്ങനാശേരിയിൽ നിന്നും ശബരിമലയിലേയ്ക്കു പോകുകയായിരുന്നു സംഘം. മുക്കൂട്ടുതറ ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ കാർ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് സംശയിക്കുന്നു. അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ നാട്ടുകാർ ചേർന്നാണ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്കു മാറ്റിയത്.

Advertisements

Hot Topics

Related Articles