എരുമേലി: തീർത്ഥാടകരെയുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ എം.ഡി.എം.എയും കഞ്ചാവുമായി പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി മിഥുൻ കെ.മനോജാണ് (29) എരുമേലി പൊലീസിന്റെ പിടിയിലായത്. എരുമേലി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
തൃശൂരിൽ നിന്നും അയ്യപ്പന്മാരെയുമായി എരുമേലിയിൽ എത്തിയതായിരുന്നു വാഹനം. ഈ വാഹനത്തിന്റെ ഡ്രൈവറായിരുന്നു മിഥുൻ. ഭക്തർ പേട്ടതുള്ളാൻ പോയ. ശേഷം ഡ്രൈവർ കടകളിൽ കയറിയിറങ്ങുന്നത് മഫ്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ രഹസ്യമായി പിൻതുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയത്. സ്ക്വാഡ് അംഗങ്ങൾ പിൻതുടരുന്നതായി മനസിലാക്കിയതോടെ പ്രതി ഇവിടെ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെയാണ് ഇായാളെ പിടികൂടുകയും, പാന്റിന്റെ പോക്കറ്റിൽ നിന്നും ലഹരി മരുന്നുകൾ കണ്ടെത്തുകയും ചെയ്തത്. ഇയാളിൽ നിന്നും 3.32 ഗ്രാം എംഡിഎംഎയും, ഒരു ഗ്രാം കഞ്ചാവും കണ്ടെത്തി. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. എരുമേലി എസ്.ഐ വി.എസ് ഗിരീഷ്കുമാർ, സ്ക്വാഡ് എസ്.ഐ സുനേഖ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


