കേസിലെ അന്തിമവിധി ഡിസംബർ 8 ന് വരാനിരിക്കെ ആശങ്ക ഉയരുന്നു;കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു

കൊച്ചി:കൊച്ചി നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെ, മൂന്നാം പ്രതിയായ ബി. മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മണികണ്ഠൻ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം നടത്തിയത്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നതാണ് ലഭ്യമായ വിവരം.മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് വിട്ടയയ്ക്കുകയും ചെയ്‌തു. തുടർന്ന് കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ മുറിച്ചാണ് ആത്മഹത്യശ്രമം നടത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പ്രതിയെ വിട്ടയക്കുകയും ചെയ്‌തു.

Advertisements

സ്ഥിരമായി മദ്യപിച്ചും പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും നാട്ടുകാർ അറിയിക്കുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ 8നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അന്തിമവിധി പറയുന്നത്.2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ടതാണ് കേസ്.പൾസർ സുനി ഒന്നാം പ്രതിയുമായും നടൻ ദിലീപ് എട്ടാം പ്രതിയായും കേസിൽ മൊത്തം ഒൻപത് പ്രതികളാണ്.ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ദിലീപും പൾസർ സുനിയും ഉൾപ്പെടെ എല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന ദിലീപിനെ 2017 ജൂലൈ 10-ന് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു. 85 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2017 ഒക്ടോബർ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയുണ്ടായി.മാർട്ടിൻ ആന്റണി, വി.പി. വിജയീഷ്, എച്ച്. സലിം, ചാർലി, ചാർലി തോമസ്, സനിൽ കുമാർ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. വിഷ്ണു എന്നയാൾ മാപ്പുസാക്ഷിയാണ്. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Hot Topics

Related Articles