ഏറ്റുമാനൂർ: സിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലിയും സദസും സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് സെക്രട്ടറി സി ജെ ഷാജി അധ്യക്ഷനായി. ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ,എഐഎസ്എഫ് ജില്ലാ പ്രസിഡൻ്റ് ജിജോ ജോസഫ്, കെ വി പുരുഷൻ, റോബിൻ ജോസഫ്,സജി പൊങ്ങാംപാറ, പി ടി ഷാജി, എ പി സലിമോൻ, എൻ ഡി ഷാജിമോൻ ,ഷിജോ ജോൺ, തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements


