ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ശിൽപ സമന്വയം ജൂൺ 11 ന് നാടിന് സമർപ്പിക്കും : സമർപ്പിക്കുക മന്ത്രി വാസവൻ

ഏറ്റുമാനൂർ : പൗരാണിക വാണിജ്യ കേന്ദ്രമായ അതിരമ്പുഴയുടെ ഗതകാല സ്മരണകളുണർത്തുന്ന ശിൽപ സമന്വയം ജൂൺ 11 ന് നാടിന് സമർപ്പിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപ മുടക്കിയാണ് ശിൽപ സമന്വയം നിർമിച്ചത്. രാവിലെ 11ന് അതിരമ്പുഴ ചന്തക്കുളത്തിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ശിൽപ സമന്വയം നാടിന് സമർപ്പിക്കും. സ്വയംരക്ഷ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക് ചടങ്ങിൽവച്ച് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

Advertisements

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് തോമസ് കോട്ടൂർ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല, പി.എസ്.ഷിനോ, അനീസ് ജി, രാഹുൽജി.കൃഷ്ണൻ, ജെസി നൈനാൻ, കെ.കെ.ഷാജിമോൻ, കവിത ലുലു, ജയിംസ് കുര്യൻ, രതീഷ് കെ.വാസു, സവിത മോഹൻ, ആൻസ് വർഗീസ്, അന്നമ്മ മാണി, എസ്സി തോമസ്, എ.എം. ബിന്ദു, മേഘല ജോസഫ്, ജോസ് അമ്പലക്കുളം, ബാബു ജോർജ്, കെ.കെ.ഹരിക്കുട്ടൻ എന്നിവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർട്ടിസ്റ്റും കലാസംവിധായകനുമായ അതിരമ്പുഴ സ്വദേശി സാബു എം.രാമനാണ് ശിൽപ സമന്വയത്തിൻ്റെ ശിൽപി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പെൺകുട്ടികൾക്ക് സ്വയരക്ഷ പരിശീലനം നൽകിയത്. കുമരകം ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കുടമാളൂർ ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ, നീണ്ടൂർ എസ്കെവി ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ 90 പെൺകുട്ടികളാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്. കരാട്ടേ, കളരിപ്പയറ്റ്, കുങ്ഫു എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ബിന്നു എ എം, ബിഡിഒ രാഹുൽ ജി കൃഷ്ണൻ, എക്സ്റ്റൻഷൻ ഓഫീസർ ബിജുമോൻ കെ. പി എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Hot Topics

Related Articles