നിർമ്മാണ വ്യവസായ വകുപ്പും മന്ത്രിസഭ ഉപസമിതിയും രൂപീകരിക്കണമെന്ന് കരാറുകാർ

കോട്ടയം: നിർമ്മാണ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള ഒരു വകുപ്പിനും അധികാരം ഇല്ലാത്തതിനാൽ ശക്തമായ ഒരു നിർമ്മാണ വ്യവസായ വകുപ്പ് രൂപീകരിക്കണമെന്ന് കേരള ഗവൺമെൻ്റ് കോൺട്രക്റ്റേഴ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisements

നിർമ്മാണ വസ്‌തുക്കളുടെ ലഭ്യത, ഗുണമേന്മ, ന്യയവില, വിദഗ്‌ധ തൊഴിലാളികൾ തുങ്ങിയവ ഉറപ്പു വരുത്താൻ ഒരു സർക്കാർ വകുപ്പിനും ഇപ്പോൾ അധികാരമില്ല. മിക്ക നിർമ്മാണ വസ്തുക്കൾക്കും മിഷ്യനറികൾക്കും തൊഴിലാളികൾക്കും ഇപ്പോൾ ഇതര സംസ്ഥാ നങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇക്കാര്യങ്ങളിൽ എല്ലാം സർക്കാരിന്റെ ഇടപെടാൽ ആവശ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യ മേഖലയിലെ നിർമ്മിതികൾ നേരിടുന്ന പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യ പ്പെടുന്നില്ല. ലോക നിലവാരത്തിലേക്ക് സംസ്ഥാന നിർമ്മാണ മേഖല ഉയരണമെങ്കിൽ കാലികമായ നിർമ്മാണ രീതിശാസ്ത്രവും സാങ്കേതിക വൈദഗ്‌ധ്യവും അനിവാര്യമാണ്.

പൊതുമരമാത്ത്, ജലവിഭവം, തദ്ദേശസ്വയം ഭരണം എന്നി വകുപ്പുകളും വിവിധ അതോറിറ്റികൾ, ബോർഡുകൾ തുടങ്ങിയവയുടെയും പ്രവർത്തനത്തിൽ ഏകോപനമില്ല. ധനവകു പ്പിന്റെ അമിത അധികാര പ്രയോഗവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അതിനാൽ ധനം, പൊതുമരാമത്ത്, ജലവിഭവം, തദ്ദേശസ്വയം ഭരണ വകുപ്പുകളുടെ മന്ത്രിമാർ അടങ്ങിയ മന്ത്രി സഭ ഉപസമിതി ഉടനെ രൂപീകരിക്കണം. നിർമ്മാണ പ്രവർത്തനങ്ങളുടെ തടസ്സങ്ങളും കാലാ താമസവും ഒഴിവാക്കുന്നതിന് ഉപസമിതി സഹായിക്കും.

കുടിശ്ശിക

കരാറുകർക്ക് എത്ര കോടി രൂപ കുടിശ്ശിക നൽകുവാൻ ഉണ്ടെന്ന് വിവരവാകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ഒരു സംസ്ഥാന ബഡ്‌ജറ്റിലും കുടിശ്ശിക എടുത്തു പറയുകയോ കുടിശ്ശിക കൊടുക്കാനുള്ള പണം വകയിരുത്തുകയോ ചെയ്യുന്നില്ല. പ്രവർത്തികൾക്ക് ഭരണാനുമതി നൽകുന്ന തുകകൾ ബഡ്‌ജറ്റിൽ പൂർണ്ണമായും വകയിരു ത്താറില്ല. ഒരിക്കൽ വകയിരുത്തിയ തുക തന്നെ പിന്നിട് വക മാറ്റി ചെലവഴിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുടിശ്ശിക തുടർകഥയായി മാറുന്നത്. 2026-27 ലെ പുതിക്കിയ ബഡ്‌ജറ്റിലും ധവളപത്രത്തിലും കരാറുകാർക്കും മറ്റ് സംരംഭകർക്കും നൽകുവാനുള്ള കുടി ശ്ശിക വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം

പശ്ചിമേഷ്യൻ യുദ്ധം മൂലം ടാർ, സ്റ്റിൽ, പൈപ്പുകൾ, ഇലക്ട്രിക്കൽ ഐറ്റംസ് തുട ങ്ങിയവയുടെ വിലകൾ ഗണ്യമായി വർദ്ധിച്ചു. പെട്രോൾ, ഡീസൽ വിലകൾ വർദ്ധിപ്പിച്ചതിന്റെ ഫലമായി ഗതാഗത ചെലവും വർധിച്ചു.

ടാർ വില വർദ്ധനയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് ദേശീയപാത അതോറിറ്റി ഉത്തരവായി. 18 മാസത്തിൽ കൂടുതൽ പൂർത്തിയാക്കൽ കാലാവധിയുള്ള പ്രവർത്തികൾക്ക് കേരള സർക്കാർ, ടെൻഡറിനു ശേഷമുള്ള വിലകയറ്റിയത്തിന് നഷ്ടപരിഹാരം നൽകുന്നുണ്ട്. അത് സമയപരിധിയില്ലാതെ എല്ലാ വർക്കുകൾക്കും നൽകണം. ടാറിംഗ് ജോലികൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

*കൂനിൻമേൽ കുരുപോലെ*

തൊഴിലാളികളുടെ ക്ഷമവും അമിത ഡീമാൻ്റുകളും പ്രതിസന്ധി സൃഷ്ട‌ിക്കുന്നു. ബംഗാളിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയാൽ തൊഴിലാളി ക്ഷാമം ഒരു പരിധിവരെ പരിഹാരിക്കാം.

2021 ലെ ഡൽഹി ഷെഡ്യൂൾ നിരക്കിലാണ് കേരളം ഇപ്പോഴും അടങ്കലുകൾ തയ്യാറാ ക്കുന്നത്. 2026 ലെ വിപണി നിരക്കുകളിൽ അടങ്കലുകൾ തയ്യാറാക്കുക.

വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് വർഗ്ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി റെജി റ്റി. ചാക്കോ, ജില്ലാ പ്രസിഡൻ്റ് ഷാജി ഇലവത്തിൽ, സെക്രട്ടറി മനോജ് പാലത്ര, താലൂക്ക് പ്രസിഡന്റ് വി.എം. സലീം എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles