മുൻ എം.പി ദേവകി ഗോപിദാസ് അനുസ്മരണസമ്മേളനം 30ന്

കോട്ടയം: മുൻ എം.പി ദേവകി ഗോപിദാസ് അനുസ്മരണസമ്മേളനം മെയ് 30ന് ഉച്ചക്ക് 2.30ന് എസ്.എൻ.വി സമാജം ഹാളിൽ യമസഭാ
സ്പീക്കർ .തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം മുനിസിപ്പൽ ചെയർമാൻ . എം.പി. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.
നാട്ടകം സുരേഷ് എം.എൽഎ മുഖ്യ പ്രഭാഷണ നടത്തും. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ മുൻ പ്രസിഡന്റ് എം.മധു, കേരള കൗമുദി, പ്രത്യേക ലേഖകൻ വി.ജയകുമാർ ,ആർ. ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ. എം.ജി. ശശിധരൻ ഗുരുധർമ്മ പ്രചാരണ സഭ,
കേന്ദ്ര ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ സമാജം ഡയറക്ടർ ബോർഡ് അംഗം
സരോജനി സുകുമാരൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.

Advertisements

എസ്.എൻ.വി. സമാജം
പ്രസിഡന്റ് അഡ്വ. സി.ജി. സേതുലക്ഷ്മി സ്വാഗതവും സെക്രട്ടറി ശോഭനാമ്മ
കെ.എം. കൃതജ്ഞതയും പറയും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാട്ടകം സുരേഷ് എം.എൽഎ എന്നിവരെ ചടങ്ങിൽ ആദരിക്കും.

Hot Topics

Related Articles