കോട്ടയം പാമ്പാടിയിൽ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു : മരിച്ചത് വെള്ളൂർ സ്വദേശി

പാമ്പാടി : പാമ്പാടി വെള്ളൂരിൽ ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം.വെള്ളൂർ
കുന്നേൽപ്പിടികയിൽ ഏർത്താത്തയിൽ
വീട്ടിൽ വിജയകുമാറാ(80) ണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോട് കൂടിയായിരുന്നു അപകടം. വെള്ളൂർ
കുന്നേൽപ്പിടികയിൽ റോഡിലൂടെ നടന്നു വരികയായിരുന്ന വിജയകുമാറിനെ ഇലക്ട്രിക് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പാമ്പാടി പോലീസ് കേസെടുത്തു. സംസ്‌കാരം നാളെ മെയ് 27 ബുധനാഴ്ച വൈകിട്ട് നാലിന് 9 -ാം മൈൽ ശമ്ശാനത്തിൽ. ഭാര്യ ; അമ്മുകുട്ടിവിജയകുമാർ,മക്കൾ : രാജ്കുമാർ (കുവൈറ്റ് ) ജയകുമാർ, ദുബായ്. മരുമകൾ : അശ്വതി (കുവൈറ്റ് )

Advertisements

Hot Topics

Related Articles