ഞങ്ങളും കൃഷി ചെയ്യാം’. കർഷകരെ സർക്കാർ സംരക്ഷിക്കണം; കോൺഗ്രസ്

അയ്മനം: സർക്കാർ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പരിപാടി കൊട്ടിഘോഷിക്കുമ്പോൾ കൃഷി ചെയ്യുന്ന നെൽ കർഷകരെ സംരക്ഷിക്കുവാനുള്ള കടമ സർക്കാർ നിർവ്വഹിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൂലിയും മറ്റ്‌ കൃഷി ചെലവുകളും വർദ്ധിച്ചതിനാൽ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3500 രൂപയായി വർധിപ്പിക്കണം. ഒന്നാം വാർഡിലെ വി.കെ.വി പാടശേഖരത്തിൽ കൊയ്ത്ത് തുടങ്ങി രണ്ടാഴ്ചയായി.

Advertisements

ഇനിയും കൊയ്ത്ത് പൂർത്തിയായിട്ടില്ല. മഴമൂലമാണ് കൊയ്ത്ത് നിർത്തി വച്ചത്. കൊയ്യാനുള്ള നെല്ല് നശിച്ചു തുടങ്ങി. സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നതിന് മില്ലുടമകൾ മഴമൂലം ബുദ്ധിമുട്ടുന്ന കർഷകരെ ചൂഷണം ചെയ്യുകയാണ്. ഒരു ക്വിന്റൽ നെല്ലിന് ഏഴ്‌ കിലോയാണ് കിഴിവ്‌ ചോദിക്കുന്നത്. മാത്രമല്ല നെല്ല് സംഭരിക്കുന്നതിനാവശ്യമായ ചാക്കും കർഷകർ നൽകണമെന്ന വിചിത്രമായ ഉപാധികളാണ് വയ്ക്കുന്നത്. കർഷകർ ചാക്കിനായി നെട്ടോട്ടം ഓടുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മില്ലുടമകളുടെ ഇത്തരം ഉപാധികളെ സർക്കാർ കർശനമായി നിയന്ത്രിക്കണം. മൂന്നാം വാർഡിലെ കല്ലുങ്കത്ര പടശേഖരത്തെ നെല്ല് സംഭരണവും പൂർത്തിയായിട്ടില്ല. ഇരവീശ്വരം പടശേഖരത്തിൽ കൊയ്യാൻ പാകമായ നെല്ല് മഴമൂലം നശിച്ചതിനാൽ കൊയ്യാൻ പറ്റാത്ത സ്ഥിതിയായി. കഴിഞ്ഞ വിരിപ്പ് കൃഷിക്ക് കൃഷി നശിച്ചതിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. പുഞ്ചകൃഷിയുടെ വളം സബ്‌സിഡി ലഭിച്ചിട്ടില്ല. കർഷകർ പിന്നെ എങ്ങനെ കൃഷി ചെയ്യാൻ താല്പര്യപ്പെടും. എത്രയും വേഗം നെല്ല് സംഭരണം പൂർത്തിയാക്കുന്നതിനും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള തുക വർദ്ധിപ്പിച്ചു എത്രയുംപെട്ടെന്ന് നൽകുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. ജയിംസ് പാലത്തൂർ, ദിവാകരൻ കെ വി, സോജി ആലുംപറമ്പിൽ, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ,കുഞ്ഞുമോൻ പള്ളിക്കണ്ടം, ജിമ്മി കാച്ചപ്പിള്ളി, ലാവണ്യ എസ്, റെജി ഒ റ്റി, കെ പി ശശിധരൻ, അശോകൻ ഈ കെ, സംഗീത രാഹുൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles