ലണ്ടൻ: ലോകകപ്പ് ഫുട്ബോളും ക്രിക്കറ്റ് ലോകകപ്പും തമ്മില്‍ ജനപ്രീതിയില്‍ വലിയ മത്സരമാണെങ്കിലും സമ്മാനത്തുകയുടെ കാര്യത്തില്‍ ഇരു കായിക മത്സരളും തമ്മില്‍ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്. 2026 ഫിഫ ലോകകപ്പിലെയും 2026 ഐ.സി.സി ടി20 ലോകകപ്പിലെയും വിജയികള്‍ക്ക് ലഭിച്ച സമ്മാനത്തുകകള്‍ താരതമ്യം ചെയ്താല്‍ ആരാധകര്‍ ശരിക്കും അമ്പരക്കും.
ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് 2026 ഫിഫ ലോകകപ്പിലൂടെ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 48 ടീമുകള്‍, 3 ആതിഥേയ രാജ്യങ്ങള്‍, 16 സ്റ്റേഡിയങ്ങളിലായി 39 ദിവസങ്ങളിലായി നടക്കുന്ന 104 മത്സരങ്ങള്‍ എന്നിവ ഈ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാക്കി മാറ്റുന്നു. 1998-ന് ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. കളിക്കളത്തില്‍ മാത്രമല്ല, സമ്മാനത്തുകയുടെ കാര്യത്തിലും ഫിഫ ഇത്തവണ റെക്കോർഡിട്ടു കഴിഞ്ഞു. ഫിഫ ലോകകപ്പിലെ ആകെ സമ്മാനത്തുക മുൻപത്തെ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്‍റെ വർദ്ധനവോടെ 655 മില്യണ്‍ യു.എസ് ഡോളറായി((ഏകദേശം ₹5,469 കോടി രൂപ) ഉയർത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2026 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി മൊത്തം 727 മില്യണ്‍ യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഫിഫ കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 655 മില്യണ്‍ യു.എസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകള്‍ക്കായി സമ്മാനത്തുകയായി മാത്രം വിതരണം ചെയ്യും. ഇത്തവണ ഫിഫ ലോകകപ്പ് നേടുന്ന ടീമിന് മാത്രം ലഭിക്കുക 50 മില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം 417.5 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് 33 മില്യണ്‍ ഡോളറും((ഏകദേശം 275.5 കോടി രൂപ) ലഭിക്കും. ഇതുകൂടാതെ യോഗ്യത നേടുന്ന ഓരോ ടീമിനും ഒരുക്കങ്ങള്‍ക്കായി 1.5 മില്യണ്‍ ഡോളർ വീതം ഫിഫ നല്‍കും. അതായത്, ആദ്യ റൗണ്ടില്‍ (33 മുതല്‍ 48 വരെയുള്ള സ്ഥാനങ്ങളില്‍) പുറത്താകുന്ന ടീമുകള്‍ക്ക് പോലും ചുരുങ്ങിയത് 10.5 മില്യണ്‍ ഡോളർ (ഏകദേശം 87 കോടി രൂപ) ഉറപ്പായും ലഭിക്കും.


