കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജില്ലയിൽ വലിയ തിരിച്ചുവരവ് നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്. ശബരിമല സ്വർണ്ണ കൊള്ള ഉൾപ്പടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരേയുള്ള ജനങ്ങളുടെ കടുത്ത രോക്ഷത്തിന് കാരണമായിട്ടുണ്ട്. ഇത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഒരുക്കും.
യു.ഡി.എഫിന്റെ ഐതിഹാസിക തിരിച്ചുവരവിനാണ് ജനം കാത്തിരിക്കുന്നത്.
സര്‍ക്കാരിന് എതിരെ യു.ഡി.എഫ് അവതരിപ്പിച്ച കുറ്റപത്രം ജനങ്ങള്‍ ഏറ്റെടുത്തു. യു.ഡി.എഫിന്റെ ബദല്‍ പരിപാടികളും ജനങ്ങള്‍ ഏറ്റെടുത്തു. പതിവിന് വിപരീതമായി നേരത്തെ തന്നെ യു.ഡി.എഫ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
ടീം യു.ഡി.എഫായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. ഇടതുമുന്നണിയുടെ ബി ടീമാണ് ബി.ജെ.പി. എന്ന വസ്തുത ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതും യു.ഡി.എഫിന് വലിയ നേട്ടം ഉണ്ടാക്കും ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ ലീഡ് നേടും. ജനങ്ങൾ യു.ഡി.എഫിനൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകും. യു.ഡി.എഫിനെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഫിൽസൺ മാത്യൂസ് പറഞ്ഞു.


