കോട്ടയം എസ് എച്ച് മൗണ്ടിലെ തീപിടുത്തം;  രണ്ടരക്കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം 

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന പേപ്പർ നിർമ്മാണ കമ്പിനിയിൽ തീ പിടുത്തമുണ്ടായത്. JN  ഇൻഡസ്ട്രീസ് എന്ന ടിഷ്യു പേപ്പർ നിർമ്മാണ  ഫാക്ടറിയിൽ ആണ് തീപിടുത്തം ഉണ്ടായത്. രണ്ടരക്കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. ഫാക്ടറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ടിഷ്യൂപേപ്പറുകൾ പൂർണ്ണമായും കാത്തി നശിച്ചു. പേപ്പർ നിർമ്മാണശാലയായതിനാൽ തീ വേഗം പടർന്നു. അതേസമയം, അപകട കാരണം വ്യക്തമല്ല. കോട്ടയം, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അഗ്നി ശമനസേനയുടെ പത്തോളം യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Advertisements

Hot Topics

Related Articles