വ്യായാമം ചെയ്യാത്തത്
കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ശരീരത്തിന് വ്യായാമം കിട്ടാതെ വരുമ്പോൾ ശരീരഭാരവും കൊളസ്റ്ററോളും കൂടാൻ കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.
ഉറങ്ങാതിരിക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരിയായ ഉറക്കം കിട്ടാതെ വരുന്നതും ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു. കുറഞ്ഞത് 7 മണിക്കൂർ വരെയെങ്കിലും നല്ല ഉറക്കം കിട്ടേണ്ടതുണ്ട്. ഉറക്ക കുറവ് മൂലം രക്തസമ്മർദ്ദം കൂടാനും ഇത് പൊണ്ണത്തടിക്കും കാരണമാകുന്നു.
ഒറ്റക്കിരിക്കുന്നത്
ഏകാന്തതയും, സാമൂഹിക ഒറ്റപ്പെടലും ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു. ഇത് മാനസിക സമ്മർദ്ദവും രക്തസമ്മർദ്ദവും കൂട്ടാനും ഹൃദ്രോഗം ഉണ്ടാവാനും കാരണമാകുന്നു.
സമ്മർദ്ദം
എല്ലാവരിലും സമ്മർദ്ദം ഉണ്ടാകാറുണ്ട്. എന്നിരുന്നാലും അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് ഹൃദയാരോഗ്യം അവതാളത്തിലാവാൻ കാരണമാകുന്നു.
വിറ്റാമിൻ ഡിയുടെ കുറവ്
ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡി കുറയുമ്പോൾ രക്തസമ്മർദ്ദം കൂടുകയും വീക്കം ഉണ്ടാവുകയും ചെയ്യുന്നു.


