കനത്ത മഴ: കോട്ടയം ജില്ലയിൽ തോട്ടയ്ക്കാട് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ക്യാമ്പ് ആരംഭിച്ചു

കോട്ടയം: ജില്ലയിൽ രണ്ടു ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ
കോട്ടയം താലൂക്ക് പുതുപ്പള്ളി വില്ലേജിൽ തോട്ടയ്ക്കാട് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ക്യാമ്പ് ആരംഭിച്ചു. രണ്ടു കുടുംബങ്ങളിൽ നിന്നുള്ള എട്ടു പേരാണ് ക്യാമ്പിലുള്ളത്. ഇതിൽ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും, നാലു കുട്ടികളും ഉൾപ്പെടുന്നു.

Advertisements

അതേസമയം, ഇന്നലെ പകല്‍ ജില്ലയിൽ 12 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ ജില്ലയില്‍ 20 മില്ലിമീറ്റര്‍ മഴ പെയ്തു. രാപകല്‍ പെയ്യുന്ന മഴയില്‍ കിഴക്കന്‍മേഖല കടുത്ത ആശങ്കയിലാണ്. ഉരുള്‍പൊട്ടലിനും മിന്നല്‍പ്രളയത്തിനും സാധ്യതയേറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ നമ്പറുകൾ ചുവടെ:

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400

കോട്ടയം താലൂക്ക്: 0481 2568007

വൈക്കം താലൂക്ക്: 04829 231331

ചങ്ങനാശേരി താലൂക്ക്: 0481 2420037

കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331

മീനച്ചിൽ താലൂക്ക്: 0482 2212325

Hot Topics

Related Articles