കോട്ടയം : ചങ്ങനാശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ എ.സി റോഡിലെയും, എം. സി റോഡരികിലെയും
പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൽഫാം,പഴകിയ ചോറ്,കോഴി, പോത്ത് ഇറച്ചികൾ,
പൊറോട്ട, ചപ്പാത്തി, ഇടിയപ്പം,മീൻകറി തുടങ്ങിയ പഴകിയ ഭക്ഷണങ്ങളാണ് ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ഹോട്ടലുകൾക്കെതിരെ ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകി.
ഹെൽത്ത് സൂപ്പർ വൈസർ സോൺ സുന്ദറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.