ജി. സുന്ദരേശന്‍ ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പുതിയ അംഗം ;സത്യപ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം :തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പുതിയ അംഗമായി ജി. സുന്ദരേശന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ബോർഡ് അംഗമായിരുന്ന പി എം. തങ്കപ്പൻ്റെ കാലാവധി അവസാനിച്ച ഒഴിവിലേക്കാണ് ജി. സുന്ദരേശനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

കൊല്ലം – കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിയാണ് ജി. സുന്ദരേശൻ.

നിലവിൽ പി.കെ എസ് ജില്ലാ സെക്രട്ടറിയായ ജി. സുന്ദരേശൻ സി പി ഐ (എം) കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.

Hot Topics

Related Articles