കോട്ടയം കുമരകം ചെങ്ങളത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി : കഞ്ചാവ് വളർത്തിയ യുവാവ് രക്ഷപ്പെട്ടു

കോട്ടയം : കോട്ടയം കുമരകത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി. വീട്ടുമുറ്റത്ത് വളർത്തിയ മൂന്നു കഞ്ചാവ് ചെടികളാണ് പോലീസ് സംഘം കണ്ടെത്തിയത്. കഞ്ചാവ് വളർത്തിയെന്ന് സംശയിക്കുന്ന യുവാവ് രക്ഷപ്പെട്ടു. കുമരകം ചെങ്ങളം മൂന്നു മൂല അമ്പത്തെട്ടിൽ ആകാശിന്റെ വീട്ടിലാണ് കഞ്ചാവ് ചെടി വളർത്തിയതായി കണ്ടത്.

Advertisements

ഇയാളുടെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നതായി കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് വീട്ടിൽ വളർത്തിയ നിലയിൽ മൂന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. 

Hot Topics

Related Articles