ബസ്തർ : ബന്ധുക്കളും ഗ്രാമവാസികളും നിസഹകരിച്ചപ്പോള്‍ അമ്മയുടെ ശവമഞ്ചം ചുമന്ന് പെണ്മക്കള് ചിതയ്ക്ക് തീ കൊളുത്തി. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയൊരു ചോദ്യത്തിന് തുടക്കമിട്ടു.കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യവും ഒറ്റപ്പെടലും കാരണമാണ് ഗ്രാമവാസികളും ബന്ധുക്കളും പെണ്‍കുട്ടികളെ സഹായിക്കാൻ വിസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദാരിദ്രം മനുഷ്യരെ ഏങ്ങനെ സമൂഹികമായി ഒറ്റപ്പെടുത്തലുകള്‍ക്ക് വിധേയമാക്കുന്നെന്ന് നെറ്റിസെന്‍സ് ആശ്ചര്യപ്പെട്ടു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. സമൂഹികമായി ഒറ്റപെടല്‍ അനുഭവിക്കുന്ന കുടുംബങ്ങളെ പ്രാദേശിക ഭരണകൂടങ്ങള്‍ സഹായിക്കേണ്ടതാണെന്നും അത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു.
സഹായിക്കാതെ ബന്ധുക്കളും ഗ്രാമവാസികളും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബീഹാറിലെ ഛപ്രയില്‍ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മധോരയ്ക്കടുത്തുള്ള ജവൈനിയൻ ഗ്രാമത്തില്‍ നിന്നാണ് ഏറെ ദുഃഖകരമായ ഈ വാർത്ത പുറത്ത് വന്നത്. പെണ്‍കുട്ടികളുടെ അച്ഛൻ രവീന്ദ്ര സിംഗ് ഒന്നര വർഷം മുമ്പ് മരിച്ചതിന് പിന്നാലെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെ കുടുംബത്തെ സാമ്പത്തികമായോ സമൂഹികമായോ സഹായിക്കാൻ ഗ്രാമീണരോ ബന്ധുക്കളോ തയ്യാറായില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ അമ്മ ബബിത ദേവിയും മരണത്തിന് കീഴടങ്ങി. അമ്മയുടെ മരണശേഷം മറ്റാരുടെയും സഹായം ലഭിക്കാതായതോടെ പെണ്‍കുട്ടികള്‍ സ്വന്തം നിലയില്‍ അമ്മയുടെ ശവമഞ്ചം ചുമന്ന് ചിത ഒരുക്കി, സ്വന്തം നിലയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണാനന്തരം 13 -ാം ദിവസം നടത്തുന്ന ശ്രാദ്ധ ചടങ്ങുകള്‍ക്കായി പണം കണ്ടെത്താനായി പെണ്‍കുട്ടികള്‍ ഗ്രാമത്തിലെ ഓരോ വീടും കയറി ഇറങ്ങി സാമ്പത്തിക സഹായം തേടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


