ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനം: ഒരാൾ കൊല്ലപ്പെട്ടു ; 14 പേർക്ക് പരിക്ക് 

ടെഹ്‌റാന്‍: ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്ക്.ഇറാനിലെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ് തുറമുഖത്തിലും തെക്കൻ നഗരമായ അഹവാസിലും സ്ഫോടനം നടന്നു. തെക്കൻ നഗരമായ അഹവാസിലുണ്ടായ സ്ഫോടനത്തില്‍ നാല് പേർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളെക്കുറിച്ച്‌ കൃത്യമായ വിവരമില്ലന്നും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധമില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.

Advertisements

ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് ബന്ദർ അബ്ബാസ് തുറമുഖം സ്ഥിതി ചെയ്യുന്നത്. റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം അറിയിച്ചു. കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി ഇറാൻ റെവല്യൂഷണറി ഗാർഡും രംഗത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌ഫോടനത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

Hot Topics

Related Articles