ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷം ജർമനിയുടെ തകർപ്പൻ തിരിച്ചു വരവ് ; ഉന്ദാവിന് ഇരട്ട ഗോൾ ; നോക്കൗട്ട് ഉറപ്പാക്കി 

കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ തകർപ്പൻ തിരിച്ചുവരവോടെ ജർമ്മനി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.

Advertisements

 മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഐവറി കോസ്റ്റ് ആയിരുന്നു. 30-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സി നേടിയ ഗോളിലൂടെ ഐവറി കോസ്റ്റ് ജര്‍മ്മനിയെ ഞെട്ടിച്ചു. ആദ്യപകുതിയിൽ ഐവറി കോസ്റ്റ് ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ജർമ്മനി കളി മാറ്റി. 68-ാം മിനിറ്റില്‍ നദീം അമീരിയുടെ പാസ്സില്‍ നിന്നും ഉന്ദാവ് ജര്‍മ്മനിക്കായി സമനില ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഉന്ദാവ് വീണ്ടും ജർമ്മനിയുടെ രക്ഷകനായി അവതരിച്ചു. 

Hot Topics

Related Articles