സണ്ണി ജോസഫിനെതിരെ കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ; കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യം 

കോട്ടയം ഡി.സി.സി. ഓഫിസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയും എം.പി.യും എം.എൽ.എ.മാരും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കട്ടെയെന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.

Advertisements

കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോട്ടയം ഡി.സി.സി. ഓഫിസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലും സമാനമായ രീതിയിൽ ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് 

Hot Topics

Related Articles