പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; പത്തനംതിട്ടയിൽ 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി കല്ലുകൊണ്ട് ഇടിക്കുകയും, ചവിട്ടുകയും ചെയ്തു; 2 പേർ പിടിയിൽ

പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പേരിൽ 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചു. പത്തനംതിട്ട ചന്ദ്രവേലിപ്പടിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മുൻ സുഹൃത്തടക്കം രണ്ടുപേരാണ് പിടിയിലായത്. അയ്യപ്പൻ, റിജിമോൻ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ ആയിരുന്നു സംഭവം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഇവർ മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയെ ചവിട്ടുകയും കല്ലുവച്ച് ഇടിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി എത്തിയതോടെയാണ് മർദ്ദന വിവരം പുറത്തു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles