ഒടുവിൽ കരാട്ടേ രാജു കുടുങ്ങി…! അമിത കൂലി വാങ്ങിയ ഓട്ടോഡ്രൈവർക്കെതിരെ കേസെടുത്തു പിഴ ഈടാക്കും; ലൈസൻസും സസ്‌പെന്റ് ചെയ്യും; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; നടപടി ജാഗ്രതാ ന്യൂസ് ലൈവ് നിരന്തരം വാർത്ത നൽകിയതിനെ തുടർന്ന്; വീഡിയോ കാണാം

കോട്ടയം: യാത്രക്കാരിയിൽ നിന്നും അമിത കൂലി വാങ്ങിയ ഓട്ടോഡ്രൈവർക്കെതിരെ കേസെടുക്കാനും, ലൈസൻസ് സസ്‌പെന്റ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നടപടി. പിഴ ഈടാക്കാനും, കർശന നടപടി സ്വീകരിക്കാനും അന്വേഷണം നടത്തിയ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.എസ് പ്രജു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയായ അയ്മനം സ്വദേശിനിയ്ക്കു പറയാനുള്ളതും, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ രാജുവിന് പറയാനുള്ളതും കേട്ട ശേഷമാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. മറ്റൊരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യാതിരുന്ന സംഭവം ട്രോൾ കോട്ടയം പുറത്ത് കൊണ്ടു വരികയും, ജാഗ്രതാ ന്യൂസ് ലൈവ് നിരന്തരം വാർത്ത ചെയ്യുകയുമായിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഒളശ വരെ യാത്ര ചെയ്ത യുവതിയിൽ നിന്നും ഓട്ടോഡ്രൈവർ 450 രൂപ കൂലി വാങ്ങിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ ആറു മണിയോടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലായിരുന്നു സംഭവം. വയനാട്ടിൽ നിന്നും എത്തിയ യുവതി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നുമാണ് ഓട്ടോറിക്ഷ വിളിച്ചത്. തുടർന്ന്, ഓട്ടോറിക്ഷയിൽ ഒളശ ഭാഗത്തേയ്ക്കു പോയി. ഇവിടെ എത്തിയ ശേഷം യുവതിയോട് 450 രൂപ ഓട്ടോക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇതു സംബന്ധിച്ചു യുവതി ആദ്യം ട്രോൾ കോട്ടയം ഗ്രൂപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, ഇവർ ട്രോൾ ഇട്ട ശേഷം ജാഗ്രതാ ന്യൂസ് ലൈവിനെ വിവരം അറിയിച്ചു. ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഈ ഓട്ടോഡ്രൈവർ സ്ഥിരം പ്രശ്‌നക്കാരനാണ് എന്നു കണ്ടെത്തിയത്. തുടർന്നു, യുവതിയുടെ പരാതി ഇല്ലാതിരുന്നിട്ടു പോലും ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയും, നിരന്തരം വാർത്ത എഴുതുകയും ചെയ്യുകയായിരുന്നു. തുടർന്നാണ്, മോട്ടോർ വാഹന വകുപ്പ് ആർടിഒ ജി.ഹരികൃഷ്ണൻ പരാതിയിൽ അന്വേഷണം നടത്താൻ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.എസ് പ്രജുവിനെ ചുമതലപ്പെടുത്തിയത്.

ഇദ്ദേഹം നടത്തിയ അന്വേഷണത്തിൽ ഓട്ടോഡ്രൈവറെ കണ്ടെത്തി. തുടർന്ന്, ഓട്ടോഡ്രൈവറായ രാജുവിനോട് മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് ഇദ്ദേഹം ഇന്ന് ഓഫിസിൽ എത്തി. തുടർന്ന് വിശദീകരണം നൽകി. ഇതിന് ശേഷമാണ് പ്രജു റിപ്പോർട്ട് ആർ.ടി.ഒയ്ക്ക് കൈമാറി. ഈ റിപ്പോർട്ടിലാണ് ഓട്ടോഡ്രൈവർക്കെതിരെ കേസെടുക്കാനും പിഴ ഈടാക്കാനും, ലൈസൻസ് സസ്‌പെന്റ് ചെയ്യാനുമുള്ള ശുപാർശയുള്ളത്.

Hot Topics

Related Articles