ഗോവയെ അടിച്ചു പറപ്പിച്ച് കേരളത്തിൻ്റെ യുവത്വം: 243 റണ്ണിൻ്റെ കൂറ്റൻ വിജയവുമായി കേരളത്തിൻ്റെ ചുണക്കുട്ടികൾ 

തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം.243 റണ്‍സിനാണ് കേരളം ഗോവയെ തോല്‍പ്പിച്ചത്. 364 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി. നായരാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ടൂർണമെന്റില്‍ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ കേരളം ജമ്മു കാശ്മീരിനെയും മേഘാലയയെയും തോല്‍പ്പിച്ചിരുന്നു. സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് – 255, രണ്ടാം ഇന്നിങ്സ് – 279 ഗോവ: ഒന്നാം ഇന്നിങ്സ് – 171, രണ്ടാം ഇന്നിങ്സ് – 120

Advertisements

മൂന്ന് വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റണ്‍സെടുത്ത ശന്തനു നെവാഗിയെ എ. ജിഷ്ണു എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയതോടെ ഗോവയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കേരളം ആദ്യ സെഷനില്‍ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി. നായർ അഞ്ചും ജെ.എസ്. അനുരാജ് രണ്ടും പവൻരാജ്, ഷോണ്‍ റോജർ, എ. ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles