ഗീവർഗീസ് കത്തനാർ സ്മാരക ബൈബിൾ ക്വിസ് മത്സരം മാർച്ച് ഒന്നിന്

പള്ളം: പള്ളം വൈ എം സി ഏ യുടെ ആഭിമുഖ്യത്തിലുള്ള
5-ാമത് പാറപ്പുറത്ത് ഗീവർഗീസ് കത്തനാർ സ്മാരക ബൈബിൾ ക്വിസ് മത്സരവും, അനുസ്മരണ സമ്മേളനവും, മാർച്ച് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് വൈ.എം സി ഏ ഹാളിൽ നടക്കും.
ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക്, യഥാക്രമം 5000, 3000, 2000, രൂപാ വീതം ക്യാഷ് അവാർഡും, മറ്റ് സമ്മാനങ്ങളും ലഭിക്കും. 2.30 ന് പ്രസിഡൻ്റ് ജോർജ് മാത്യുൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ പള്ളം സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് സിഎസ്ഐ പള്ളി വികാരി റവ. ചെറിയാൻ തോമസ് മൽസരത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 5 30 ന് ചേരുന്ന സമാപന സമ്മേളനത്തിൽ വിജിയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

Advertisements

മൽസരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 25 ന് മുമ്പായി 9447415184,
9895849124 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ജോർജ്ജ് മാത്യു
(പ്രസിഡൻ്റ്, )
വൈ എം സി എ പള്ളം
ഫോൺ. 9447415184.

Hot Topics

Related Articles