കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട ; ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച “1 കോടി  15 ലക്ഷം” രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 1 കോടി  15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. കരിപ്പൂരിൽ രണ്ടു യാത്രക്കാരിൽ നിന്നുമായാണ് സ്വർണം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാണ് രണ്ടു പേരും സ്വർണം കടത്താന്‍ ശ്രമിച്ചത്.  

Advertisements

കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്‌,  കോഴിക്കോട് നരിക്കുനി സ്വദേശിയായ  സുഹൈൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം കരിപ്പൂരില്‍നിന്ന് ഒരു കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വര്‍ണം രണ്ടു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സ്വർണ വേട്ട .

Hot Topics

Related Articles