‘ബീച്ചിനോട് ചേർന്ന പാർക്കിൽ അല്പം കാറ്റ് കൊണ്ടിരിക്കാം…’ വർണ്ണങ്ങളുടെ പൂക്കാലം തീർത്ത് പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി ഉണ്ണാമറ്റം ഗവണ്മെന്റ് എൽ.പി.ബി സ്കൂൾ

‘ബീച്ചിനോട് ചേർന്ന പാർക്കിൽ അല്പം കാറ്റ് കൊണ്ടിരിക്കാം…’ വർണ്ണങ്ങളുടെ പൂക്കാലം തീർത്ത് പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി ഉണ്ണാമറ്റം ഗവണ്മെന്റ് എൽ.പി.ബി സ്കൂൾ

പുതുപ്പള്ളി : ബീച്ചിനോട് ചേർന്ന പാർക്കിൽ അല്പം കാറ്റ് കൊണ്ടിരിക്കാം…വാകത്താനം പഞ്ചായത്തിലെ ഉണ്ണാമറ്റം ഗവണ്മെന്റ് എൽ പി ബി സ്കൂളിന്റെ പ്രവേശന കവാടം പിന്നിട്ടാൽ ആരും പറഞ്ഞുപോകും. അത്ര ചാരുതയോടെയാണ് സ്കൂളിന്റെ ചുമരിലെ ചിത്രങ്ങളും സ്കൂൾ അങ്കണത്തിലെ പാർക്കും ക്രമീകരിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചുമരിലെ കടൽത്തീരത്ത് തിരയടിച്ചുയരുമ്പോൾ അൽപ്പം കാറ്റേറ്റ് പാർക്കിൽ വിശ്രമിക്കാം. അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്കെത്തുന്ന കുരുന്നുകൾക്ക് വിസ്മയത്തിന്റെ പുത്തൻ നിമിഷങ്ങൾ സമ്മാനിക്കുകയാണ് ഉണ്ണാമറ്റം ഗവണ്മെന്റ് എൽ പി ബി സ്കൂൾ അധികൃതർ. സ്കൂളിലേക്ക് പുതുതായി എത്തുന്ന കുട്ടികൾക്ക് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ പ്രതീതി ഉണ്ടായാലും സംശയിക്കാനില്ല. അത്ര മനോഹരമാണ് പാർക്കിന്റെ നിർമ്മാണം.

സമഗ്ര ശിക്ഷ കേരള പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷം രൂപ വകയിരുത്തി നവീകരിച്ച സ്റ്റാർസ് പ്രീ പ്രൈമറി സ്കൂളിന്റെ പാർക്കാണിത്‌. ചിത്രകല അധ്യാപകനും സ്കൂൾ പി ടി എ പ്രസിഡന്റുമായ ടി ടി മനോജ്, ഷാജി  മാത്യു, ജോൺസൻ എം ബേബി എന്നാവർ ചേർന്നാണ് ചുമർ ചിത്രങ്ങൾ വരച്ചതും പാർക്കിന്‌ രൂപകല്പന നൽകിയതും.

ഭാഷാവികസനം, ഗണിതയിടം, ശാസ്ത്രയിടം, വരയിടം, സംഗീതയിടം തുടങ്ങിയ പതിമൂന്നു മേഖലകളായി തിരിച്ചുകൊണ്ട് വിജ്ഞാനവും വിനോദവും  നൽകി വിദ്യാർത്ഥികളുടെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പാർക്ക് നിർമിച്ചിരിക്കുന്നത്.

സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി വിദ്യാർത്ഥികളാണ് ഗവൺമെന്റ് സ്കൂളുകൾ തേടിയെത്തുന്നത്. കഴിഞ്ഞ അധ്യായന വർഷം ഹരിത ഭവനം ഫേസ്ബുക് കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പാക്കിയ ജൈവകൃഷി പരിശീലന പരിപാടിയും സ്കൂൾ വാർഷികവും ജനശ്രദ്ധ ആകർഷിച്ചിരുന്നു. തോമസ് ചാഴിക്കാടൻ എം പി അനുവദിച്ച സ്കൂൾ വാൻ ഈ അധ്യായന വർഷത്തിന്റെ ആദ്യമെത്തുമെന്ന പ്രതീക്ഷയിലാണെന്ന് പ്രധാന അധ്യാപിക പ്രീതി രാജ്‌ പറഞ്ഞു.

Hot Topics

Related Articles