കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം; പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ നിന്ന് കണ്ടെത്തി

കൊച്ചി : കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറില്‍ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച്‌ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിക്കാതാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറില്‍ നിന്ന് കണ്ടെത്തിയത്.

Hot Topics

Related Articles