കോട്ടയം വാകത്താനം ഇരവുചിറ കൊണ്ടോടി കോൺക്രീറ്റ് മിക്‌സിംങ് യൂണിറ്റിലെ കൊലപാതകം; ഒപ്പം ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ; പ്രതിയെ റിമാൻഡ് ചെയ്തു

കോട്ടയം: വാകത്താനം ഇരവുചിറ കൊണ്ടോടി കോൺക്രീറ്റ് മിക്‌സിംങ് യൂണിറ്റിലെ കുളത്തിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോടി കോൺക്രീറ്റ് മിക്‌സിംങ് യൂണിറ്റിലെ തൊഴിലാളി അസം സ്വദേശി ലെയ്മാൻ കിഷ്‌കുവിന്റെ (19) മൃതദേഹമാണ് യൂണിറ്റിന്റെ പുരയിടത്തിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് തേനി സ്വദേശി സൗദാമൻ കോവിൽ സ്ട്രീറ്റ് ഡോർ നമ്പർ 151 ൽ പാണ്ടി ദുരൈയെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമുണ്ടായതെന്നാണ് വാകത്താനം പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles