വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്;ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി

ഗുരുവായൂർ:ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാര എണ്ണൽ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷം പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ) ഭണ്ഡാരവരുമാനമായി ലഭിച്ചതായി ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു.പണത്തിന് പുറമെ വലിയ അളവിൽ സ്വർണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചു. ഇതിൽ 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണവും, 8 കിലോ 25 ഗ്രാം വെള്ളിയും ഉൾപ്പെടുന്നു.

Advertisements

അതേസമയം, കേന്ദ്ര സർക്കാർ പിൻവലിച്ച നിരോധിച്ച കറൻസികൾ വീണ്ടും ഭണ്ഡാരത്തിൽ നിന്ന് കണ്ടെത്തിയത് ശ്രദ്ധേയമായി. ഇത്തവണ രണ്ടായിരത്തിന്റെ 14 നോട്ടുകളും, ആയിരത്തിന്റെ 16 നോട്ടുകളും, അഞ്ഞൂറിന്റെ 38 നോട്ടുകളും ഉൾപ്പെടെ ആകെ 68 നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു.ഈ മാസം ഭണ്ഡാര എണ്ണലിന് കേരള ഗ്രാമീൺ ബാങ്ക് (കെ.ജി.ബി) ഗുരുവായൂർ ശാഖയ്ക്കായിരുന്നു ചുമതല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ-ഭണ്ഡാരം വഴി ലഭിച്ച വരുമാനം

ക്ഷേത്രത്തിലെ വിവിധ ഇ-ഭണ്ഡാരങ്ങൾ വഴിയും ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിച്ചിട്ടുണ്ട്. ബാങ്കുകൾ തിരിച്ചുള്ള കണക്ക് ചുവടെ:

എസ്.ബി.ഐ (കിഴക്കേ നട) – 2,23,867

പഞ്ചാബ് നാഷണൽ ബാങ്ക് (കിഴക്കേ നട) – 15,965

ഇന്ത്യൻ ബാങ്ക് (പടിഞ്ഞാറെ നട) – 1,29,423

യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ (പടിഞ്ഞാറെ നട) – 80,981

ധനലക്ഷ്മി ബാങ്ക് – 1,69,937

ഐസിഐസിഐ ബാങ്ക് – 31,228

ഭക്തരുടെ വഴിപാടുകൾ തുടർച്ചയായി വർധിക്കുന്നതായി ദേവസ്വം അധികൃതർ വ്യക്തമാക്കി.

Hot Topics

Related Articles